തൃശൂർ: ഇരിങ്ങാലക്കുടയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 100 കണക്കിന് ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി. വീട്ടുടമസ്ഥ നായ രഘു എന്നയാളെ എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു. രഹസ്യ വിവരത്തൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് വൻ സ്പിരിറ്റ് ശേഖരം കണ്ടെത്തിയത്.
ഇയാളുടെ വീട്ടിൽ വ്യാജ വാറ്റ് നിർമിക്കുന്നതിന് വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. ഇത്തരത്തിൽ വാറ്റ് നിർമിച്ച ശേഷമാണ് വ്യാജ മദ്യമാക്കി ഇവ വിറ്റിരുന്നത്. കസ്റ്റഡിയിലായ ആളെ വിശദമായി ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ എന്ന് എക്സൈസ് വ്യക്തമാക്കി.
Discussion about this post