തിരുവനന്തപുരം: വിമാനത്തിൽ തങ്ങളുടെ കുട്ടികളോട് കുട്ടികളെ ചവിട്ടി ഉരുട്ടിയിട്ടുണ്ടെങ്കിൽ അതിന് നിങ്ങളോട് പ്രതികാരം ചോദിക്കേണ്ടി വരും കോണ്‍ഗ്രസിന്. അതിന് സംശയം വേണ്ട. കുട്ടികളുടെ വികാരമാണ്. അത് തടഞ്ഞു നിർത്താൻ നിങ്ങൾക്ക് സാധിക്കില്ല. പരിമിതി ഉണ്ടാകും. അവരുടെ ഭാഗത്തുനിന്നും എന്തെങ്കിലും അക്രമം ഉണ്ടായാൽ തങ്ങൾക്ക് അതിന്റെ ഉത്തരവാദിത്വം ഇല്ലെന്ന് സിപിഎമ്മിനെ ഓർമിപ്പിക്കുകയാണെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ.
അക്രമം കാണിച്ചതും നഗ്നമായ സമാധാന ലംഘനം നടത്തിയതും ജയരാജനാണ്. എന്നിട്ടും ഞങ്ങൾ അങ്ങോട്ട് അക്രമം കാണിച്ചില്ലെന്നും സുധാകരൻ പറഞ്ഞു
കൂട്ടികളെ ബൂട്ടിട്ടകാലുകൊണ്ട് ചവിട്ടി, അടിച്ചു. ജയരാജൻ നേരിട്ടാണ് അത് ചെയ്തത്. അവരുടെ മൂക്കിലൂടെയും ചെവിയിലുടെയും രക്തം ഒഴുകി. അവർ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ സ്കാനിംഗിന് വിധേയരായിരിക്കുകയാണ്.
Discussion about this post