തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി അഡ്വ. വി. അജകുമാറിനെ നിയമിച്ചു. അതിജീവിതയുടെ ആവശ്യപ്രകാരമാണ് നിയമനം. അസി. പ്രോസിക്യൂട്ടറായി അഡ്വ. കെ.ജി. സുനില്‍കുമാറിനെയും നിയമിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു.

വൈകാതെ തന്നെ ഇരുവര്‍ക്കും കേസിന്റെ ചുമതലകള്‍ കൈമാറും.നേരത്തെ കേസുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാന്‍ അതിജീവിത മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി അതിജീവിതയ്ക്ക് എല്ലാവിധ പിന്തുണയും ഉറപ്പുനല്‍കി. ഇതിനുപിന്നാലെയാണ് നടിയുടെ ആവശ്യപ്രകാരം അജകുമാറിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്.



































Discussion about this post