കൊയിലാണ്ടി : കേരള പോലീസ് അസോസിയേഷൻ്റെയും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കോഴിക്കോട് റൂറൽ ജില്ലയിലെ പോലീസ് സേനാംഗങ്ങളുടെ മക്കളെ ആദരിച്ചു. കെ എ എസ് ഹോൾഡർ കെ കെ സുബൈർ പരിപാടി
ഉദ്ഘാടനം ചെയ്തു. വടകര ഡി വൈ എസ് പി ഹരിപ്രസാദ്, നീറ്റ് പരീക്ഷയിൽ കേരളത്തിൽ ഒന്നാം റാങ്ക് നേടിയ ആർ എസ് ആര്യ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. കൊയിലാണ്ടി ഇല ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സ്നേഹാദരവിൽ കെ പി എ ജില്ലാ പ്രസിഡൻറ് സുരേഷ് വി പി, സെക്രട്ടറി ഗിരീഷ് കെ കെ, സംസ്ഥാന നിർവ്വാഹക സമിതി അംഗം പി ടി സജിത്ത്, ട്രഷറർ പി സുഖിലേഷ്, കെ പി ഒ എ സംസ്ഥാന നിർവ്വാഹക സമിതി അംഗം സി കെ സുജിത്ത്, സെക്രട്ടറി എ വിജയൻ, ട്രഷറർ വി പി ശിവദാസൻ എന്നിവർ പ്രസംഗിച്ചു.
Discussion about this post