ന്യൂഡൽഹി : പുതിയ കോൺഗ്രസ് പ്രസിഡന്റിനെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി തന്നെ നിർദേശിക്കണമെന്നു പ്രമേയം പാസാക്കാൻ സംസ്ഥാന അധ്യക്ഷന്മാർക്കും എ ഐ സിസി അംഗങ്ങൾക്കും പാർട്ടി നേതൃത്വം നിർദേശം നൽകിയതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. അടുത്ത മാസം 17ന് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരിക്കെയാണ് അപ്രതീക്ഷിത നീക്കം. തെരഞ്ഞെടുപ്പിൽ സോണിയ മത്സരിക്കുന്നില്ല. താൻ മത്സരിക്കില്ലെന്നു രാഹുൽ ഗാന്ധി നേരത്തേ പ്രഖ്യാപിച്ചിരുന്നു. പ്രിയങ്ക ഗാന്ധി വാദ്രയ്ക്കും സാധ്യതയില്ല. രാജസ്ഥാൻ മുഖ്യമ
ന്ത്രി അശോക് ഗെഹ്ലോട്ടായിരിക്കും നെഹ്റു- ഗാന്ധി കുടുംബത്തിന്റെ സ്ഥാനാർഥിയെന്നു റിപ്പോർട്ടുകളുണ്ട്. എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്തു നിന്നു മാറാൻ ഗെഹ്ലോട്ടിന് താത്പര്യമില്ല. പി സി സി കളും എ ഐ സി സി അംഗങ്ങളും സോണിയയെ ചുമതലപ്പെടുത്തിയാൽ തെരഞ്ഞെടുപ്പ് അർഥരഹിതമാകും. എന്നാൽ, തങ്ങൾക്ക് ഇതുമായി ബന്ധമില്ലെന്നാണു കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് അഥോറിറ്റിയുടെ പ്രതികരണം. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേ
ക്ക് അവസാനമായി തെരഞ്ഞെടുപ്പ് നടന്നത് 2000ലായിരുന്നു. അന്നു സോണിയയ്ക്കെതിരേ മുതിർന്ന നേതാവ് ജിതേന്ദ്ര പ്രസാദയാണു മത്സരിച്ചത്. എന്നാൽ, 99 ശതമാനം വോട്ടുകളോടെ സോണിയ വിജയിച്ചു. ഇത്തവണ ജി 23 ഗ്രൂപ്പിൽ നിന്ന് ശശി തരൂർ മത്സരിച്ചേക്കുമെന്നു റിപ്പോർട്ടുകളുണ്ട്. 9000 പ്രതിനിധികൾക്കാണു തെരഞ്ഞെടുപ്പിൽ വോട്ടുള്ളത്.
Discussion about this post