തിരുവനന്തപുരം: സോളാർ പീഡന കേസിൽ തിരുവനന്തപുരം എം എല്‍ എ ഹോസ്റ്റലില്‍ സി ബി ഐ പരിശോധന നടത്തി. ഹൈബി ഈഡനെതിരായ പരാതിയിലാണ് ഇപ്പോഴത്തെ പരിശോധന. കോൺഗ്രസ് നേതാവ് ഹൈബി ഈഡൻ എം എല്‍ എ ആയിരുന്ന സമയത്ത് ഹോസ്റ്റലിലെ മുറിയില്‍ വച്ച് പീഡിപ്പിച്ചതായാണ് പരാതിയില്‍ പറയുന്നത്. സി ബി ഐ സംഘത്തിന് തെളിവ് നല്‍കാനായി എം എല്‍ എ ഹോസ്റ്റലില്‍ പരാതിക്കാരിയും എത്തിയിട്ടുണ്ട്.
2021 ജനുവരിയിലാണ് കേസ് സിബിഐയ്ക്ക് വിട്ടത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഇപ്പോള്‍ സംഘടനാ ചുമതലയിലുള്ള എഐസിസി സെക്രട്ടറി കെ സി വേണുഗോപാല്‍, ഹൈബി ഈഡന്, എ പി അനില്‍കുമാര്‍, മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോഴത്തെ ബിജപി ദേശീയ ഉപാധ്യക്ഷനുമായ എപി അബ്ദുള്ളക്കുട്ടി, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരയാണ് എഫ് ഐ ആര്.
പരാതിക്കാരിയുടെ ആവശ്യപ്രകാരമാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസുകള്‍ സര്‍ക്കാര്‍ സി ബി ഐക്ക് കൈമാറിയത്. തിരുവനന്തപുരം സി ബി ഐ പ്രത്യേക യൂണിറ്റിനാണ് അന്വേഷണ ചുമതല. പരാതിക്കാരി നേരിട്ട് കേസിന്റെ വിശദാംശങ്ങള്‍ ഡല്‍ഹി സി ബി ഐ ആസ്ഥാനത്തെത്തി കൈമാറുകയും ചെയ്തിരുന്നു.
Discussion about this post