

പയ്യോളി: കൊളാവിപ്പാലം സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനത സംഗമം സംഘടിപ്പിച്ചു. എൽ ജെ ഡി പയ്യോളി നഗരസഭാ കമ്മിറ്റി പ്രസിഡന്റ് പി ടി രാഘവൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി ജിതിൻ ചോറോട് മുഖ്യപ്രഭാഷണം നടത്തി. എം ടി കെ ഭാസ്കരൻ അധ്യക്ഷത വഹിച്ചു.


മൂലയിൽ രവീന്ദ്രൻ, ചെറിയാവി സുരേഷ് ബാബു, എം ടി നാണു മാസ്റ്റർ, പി പി ദിനേശ് ബാബു, അശ്വിൻ ബാബു, സ്നേഹശ്രീ രാജൻ പ്രസംഗിച്ചു.

ജില്ലാ കമ്മറ്റി അംഗമായി തെരെഞ്ഞെടുക്കപ്പെട്ട എരഞ്ഞിക്കൽ ബാബുവിനെ പ്രസിഡന്റ് പൊന്നാടയണിയച്ച് അനുമോദിച്ചു.


Discussion about this post