തുറയൂർ: പേരാമ്പ്ര നിയോജക മണ്ഡലം പ്രവർത്തന പരിധിയായി രൂപീകരിച്ചിട്ടുള്ള സോഷ്യലിസ്റ്റ് പഠന കേന്ദ്രം ഇരിങ്ങത്ത് – ഗാന്ധി സദനത്തിൽ പ്രമുഖ സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. പഠന കേന്ദ്രം ചെയർമാൻ സുനിൽ ഓടയിൽ അദ്ധ്യക്ഷത വഹിച്ചു.
എൽ ജെ ഡി ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എൻ കെ വത്സൻ, കെ സജീവൻ, ഭാസ്കരൻ കൊഴുക്കല്ലൂർ, ജെ എൻ പ്രേം ഭാസിൻ, കെ ജി രാമനാരായണൻ, സി ഡി പ്രകാശ്, വത്സൻ എടക്കോടൻ പ്രസംഗിച്ചു. പഠന കേന്ദ്രം കൺവീനർ അഷറഫ് വള്ളോട്ട് സ്വാഗതവും സ്വാഗതസംഘം ചെയർമാൻ മധു മാവുള്ളാട്ടിൽ നന്ദിയും പറഞ്ഞു.
“സോഷ്യലിസത്തിന്റെ പ്രസക്തി ” എന്ന വിഷയത്തിൽ നടന്ന പഠന ക്ലാസിൽ പി ബാലൻ മാസ്റ്റർ പ്രബന്ധം അവതരിപ്പിച്ചു. പി സി സതീഷ്, കെ വി വിനീതൻ, ജി കെ ബാബുരാജ് പ്രസംഗിച്ചു. തുടർന്ന് സമൂഹ നോമ്പ് തുറയും മജീഷ് കാരയാടിന്റെ നേതൃത്വത്തിൽ നാടൻ കലാമേളയും അരങ്ങേറി.
Discussion about this post