പയ്യോളി: വാഹനമിടിച്ച് പരിക്കേറ്റ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡിന് ഉടൻ ചികിത്സ ലഭ്യമാക്കിയ യുവാവിന് അനുമോദനം. കഴിഞ്ഞ ദിവസം വാഹനം ഇടിച്ചു പരിക്കേറ്റ വടകര മൂരാട് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ് രാജനെ അവസരോചിതമായി ഇടപെട്ട് കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയ ശോഭൻ മൂരാടിനെയാണ് വടകര ട്രാഫിക്ക് യൂണിറ്റ് അനുമോദിച്ചത്. നിർത്താതെ പോയ വാഹനം കൊയിലാണ്ടിയിൽ വെച്ചു പിന്നീട് പിടികൂടുകയായിരുന്നു. ദേശീയപാതയിലും മറ്റുമുണ്ടാവുന്ന റോഡപകടങ്ങളിലും പ്രദേശത്തെ മറ്റ് സന്നദ്ധ പ്രവർത്തനങ്ങളിലും സജീവമായി ഇടപെടുന്നയാളാണ് ശോഭൻ മൂരാട്.
Discussion about this post