മൂന്നാർ: മൂന്നാറിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിന് താഴെയായി. ഇന്നലെ മൈനസ് 2 ഡിഗ്രിയായിരുന്നു കണ്ണൻ ദേവൻ കമ്പനി ചെണ്ടുവര എസ്റ്റേറ്റിൽ രേഖപ്പെടുത്തിയ താപനില. ഈ പ്രദേശത്ത് ഇന്നലെ മഞ്ഞു വീഴ്ച്ചയും ഉണ്ടായി. സീസണിലെ ഏറ്റവും കുറഞ്ഞ
താപനിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. എന്നാൽ മൂന്നാർ ടൗണിലും മറ്റും 2 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. ദേവികുളത്ത് പൂജ്യം ഡിഗ്രി സെൽഷ്യസും ചിറ്റുവള,കുണ്ടറ, ലക്ഷ്മി, ദേവികുളം, ലാക്കാട് എന്നിവിടങ്ങളിൽ ഒരു ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയിരുന്നത്.
Discussion about this post