
പയ്യോളി: കൊളാവിപ്പാലം – അയനിക്കാട് സ്നേഹതീരം റസിഡന്റ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ വിഷു ആഘോഷം സംഘടിപ്പിച്ചു. അസോസിയേഷൻ രൂപീകരണത്തിന് ശേഷം ആദ്യമായ് കുട്ടികൾക്കും അമ്മമാർക്കുമായി കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു.

നഗരസഭാധ്യക്ഷൻ ഷഫീഖ് വടക്കയിൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട് കൊളാവിപ്പാലം രാജൻ അധ്യക്ഷത വഹിച്ചു. പയ്യോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും റിട്ടയർ ചെയ്ത പി ടി വി രാജീവൻ മാസ്റ്ററെ പൊന്നാട അണിയിച്ച് ആദരിച്ചു.

കൗൺസിലർമാരായ കെ സി ബാബുരാജ്, ചെറിയാവി സുരേഷ്‌ബാബു, രക്ഷാധികാരി വി കേളപ്പൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സിക്രട്ടറി എം പി മോഹനൻ സ്വാഗതവും ഖജാൻജി രത്നാകരൻ കെ എൻ നന്ദിയും പറഞ്ഞു







































Discussion about this post