പയ്യോളി: സ്നേഹ ഹസ്തം തിക്കോടിയുടെ നേതൃത്വത്തിൽ ഒമ്പത് ഹാഫിളുകളെ (ഖുർആൻ മനഃപാഠമാക്കിയ വിദ്യാർഥികളെ) ആദരിച്ചു. ജീവകാരുണ്യ മേഖലയിൽ സ്തുത്യർഹമായ സേവനം നടത്തുന്ന സ്നേഹ ഹസ്തം കൂട്ടായ്മ ഒമ്പത് ഹാഫിളുകളെയാണ് ക്യാഷ് അവാർഡ് നൽകി ആദരിച്ചത്.
ചടങ്ങിൽ അബു കോട്ടയിൽ അധ്യക്ഷത വഹിച്ചു. റാഷിദ് മൗലവി മുഖ്യ പ്രഭാഷണം നടത്തി. അബു കോട്ടയിൽ, ഒ ടി ലത്തീഫ്, പി എം ബാബു, ഹംസ ഹാജി എന്നിവർ ഹാഫിളുകൾക്ക് ക്യാഷ് അവാർഡ് നൽകി. ടി ഖാലിദ്, വി.കെ അബ്ദുൽ ലത്തീഫ്, രാജൻ ചേലക്കൽ, പുതുക്കുടി ഹമീദ്, മുഹമ്മദലി ദാരിമി, യൂസഫ് ദാരിമി, സൈനുദ്ദീൻ സഖാഫി, പി എം സലാം ഹാജി, മജീദ് അലങ്കാർ , പി വി അസ്സു, ഒ ടി ലത്തീഫ്, പി എം ബാബു, തഖ് വ മൊയ്തു ഹാജി പ്രസംഗിച്ചു.
Discussion about this post