വടകര: യോഗം ഇന്നത്തെ നിലയിൽ എത്തുന്നതിന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഗുരുവും മാർഗ്ഗദർശ്ശിയുമായത് ശാശ്വതീകാനന്ദ സ്വാമികൾ ആണെന്ന് പി എം രവീന്ദ്രൻ പറഞ്ഞു.

എസ് എൻ ഡി പി യോഗം വടകര യൂണിയൻ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വാമി ശാശ്വതീകാനന്ദ അനു:സ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂണിയൻ വൈസ് പ്രസിഡണ്ട് കെ ടി ഹരി മോഹൻ അധ്യക്ഷത വഹിച്ചു. യോഗം ഡയരക്ടർ ബോർഡ് അംഗം ബാബു പൂതം പാറ മുഖ്യ പ്രഭാഷണം നടത്തി. ഡയരക്ടർ ബോർഡ് അംഗം ചന്ദ്രൻ ചാലിൽ,

2001 നമ്പർ ശാഖ സെക്രട്ടറി സുഗുണേഷ് കുറ്റിയിൽ, യൂണിയൻ കൗൺസിലർ വിനോദൻ മാസ്റ്റർ, യൂത്ത് മൂവ്മെൻ്റ് സെക്രട്ടറി സുകേഷ് കല്ലാച്ചി, വനിതാ സംഘം സെക്രട്ടറി ജ്യോതി രവീന്ദ്രൻ പ്രസംഗിച്ചു.

യൂണിയൻ കമ്മറ്റി അംഗങ്ങൾ, വനിതാ സംഘം, സൈബർ സേന, യൂത്ത് മൂവ്മെൻ്റ് അംഗങ്ങൾ, ശാഖ ശ്രീനാരായണീയർ എന്നിവർ പങ്കെടുത്തു. ഡയരക്ടർ ബോർഡ് അംഗം റഷീദ് കക്കട്ട് നന്ദിയും പറഞ്ഞു.


Discussion about this post