വടകര: എസ് എൻ ഡി പി യോഗം നേതാക്കളുടെ വീടിനും വാഹനങ്ങൾക്കും നേരെ തുടരുന്ന ആക്രമണങ്ങൾക്കെതിരെ നടപടിയാവശ്യപ്പെട്ടും പോലീസിൻ്റെ നിഷ്ക്രിയതയ്ക്കുമെതിരെ 26 ന് നടക്കുന്ന പോലീസ് സ്റ്റേഷൻ പ്രതിഷേധ മാർച്ചിന് സിദ്ധാന്തപുരം, ചോറോട് ശാഖകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
സിദ്ധാന്തപുരം ശാഖയിൽ യൂണിയൻ വനിതാ സംഘം പ്രസിഡണ്ട് പുഷ്പലത അധ്യക്ഷത വഹിച്ചു. പ്രതികരണ ശേഷി നഷ്ടപ്പെട്ടുപോയതുപോലെ പ്രവർത്തിക്കുന്ന പോലീസിൻ്റെ നിലപാടിനെതിരെ നടത്തുന്ന പ്രതിഷേധ മാർച്ചിന് ശാഖയിലെ മുഴുവൻ മെമ്പർമാരേയും പങ്കെടുപ്പിക്കുമെന്ന് യോഗം തീരുമാനിച്ചു. ശാഖ സെക്രട്ടറി വിനയചന്ദ്രൻ, പ്രസിഡണ്ട് രജനീഷ് എന്നിവർ പ്രസംഗിച്ചു.
ചോറോട് ഈസ്റ്റ് ശാഖയിൽ യൂണിയൻ പഞ്ചായത്ത് അംഗം കെ സുധാകരൻ അധ്യക്ഷത വഹിച്ചു. യൂണിയൻ വനിതാ സംഘം സെക്രട്ടറി വി ടി സീന, ശാഖ പ്രസിഡണ്ട് പ്രമോദ് ചോറോട്, സെക്രട്ടറി കെ ആർ നാണു എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധ മാർച്ചിൽ ശാഖയിൽ നിന്ന് 100 പേരെ പങ്കെടുപ്പിക്കുമെന്നും, യൂണിയൻ നേതാക്കൾക്ക് നേരെയുള്ള ആക്രമണങ്ങൾ കൈയും കെട്ടി നോക്കി നിൽക്കില്ല എന്നും യോഗം മുന്നറിയിപ്പ് നൽകി
Discussion about this post