വടകര: എസ് എസ് എൽ സി പരീക്ഷയിൽ ശ്രീ നാരായണ ഹൈ സ്‌ക്കൂളിന് ഇത്തവണയും നൂറുമേനി വിജയം. തുർച്ചയായ വർഷങ്ങളിൽ എസ് എസ് എൽ സി ക്ക് 100% ശതമാനം വിജയം നേടിയ വിദ്യാലയത്തിൽ എസ് എൻ ഡി പി യോഗം വടകര യൂണിയൻ സെക്രട്ടറി
പി എം രവീന്ദ്രൻ വിദ്യാർഥികളെ അനുമോദിച്ചു. തുടർച്ചയായ വിജയത്തിന് ചിട്ടയായ പഠനവും, അന്തരീക്ഷവും ഒരുക്കുന്ന അധ്യാപകരേയും പ്രശംസിച്ചുചു.വിദ്യാർഥികൾക്കും അധ്യാപകർക്കും കേക്ക് വിതരണം ചെയ്ത് സന്തോഷം പ്രകടിപ്പിച്ചു.
വൈസ് പ്രസിഡൻ്റ് കെ ടി ഹരിമോഹനൻ, ശാഖ സെക്രട്ടറി സുഗുണേഷ് കുറ്റിയിൽ, ശാഖ വൈസ് പ്രസിഡൻ്റ് മണി ബാബു, യൂണിയൻ കമ്മറ്റി അംഗങ്ങൾ, സ്കൂൾ സ്റ്റാഫ് എന്നിവർ പങ്കെടുത്തു.
Discussion about this post