വടകര: എസ് എൻ ഡി പി യോഗം നേതാക്കൾക്കും വാഹനങ്ങൾക്കും വീടുകൾക്കും നേരെയുള്ള നിരന്തര അക്രമണങ്ങൾക്കും, പ്രതികളെ പിടികൂടാത്ത പോലീസ് നടപടിയിലും പ്രതിഷേധിച്ച് എസ് എൻ ഡി പി യോഗം വടകര യൂണിയൻ പ്രക്ഷോഭത്തിലേക്ക്. പ്രക്ഷോഭത്തിൻ്റെ ഒന്നാം ഘട്ടമായി ഫെബ്രുവരി 26 ന് ശനിയാഴ്ച രാവിലെ 10 ന് വടകര പോലീസ് സ്റ്റേഷൻ മാർച്ച് നടത്തും. പ്രതിഷേധ മാർച്ച് യോഗം അസിസ്റ്റൻ്റ് സെക്രട്ടറി അഡ്വ. രാജൻ മഞ്ചേരി ഉദ്ഘാടനം ചെയ്യും.
പ്രതിഷേധ മാർച്ചിൻ്റെ മുന്നോടിയായി വടകര യൂണിയൻ്റെ കീഴിലുള്ള ശാഖകളിൽ പ്രതിഷേധയോഗങ്ങൾ തുടരുകയാണെന്ന് യൂണിയൻ സെക്രട്ടറി പി എം രവീന്ദ്രൻ, പയ്യോളി വാർത്തകളോട് പറഞ്ഞു. 26 ന് നടക്കുന്ന പോലീസ് സ്റ്റേഷൻ മാർച്ചിൽ മുഴുവൻ യോഗാംഗങ്ങളും പങ്കെടുക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
യോഗം നേതാക്കൾക്കും പ്രവർത്തകർക്കും നേരെ നടക്കുന്ന നിരന്തര അക്രമണത്തെ പൂതം പാറശാഖ അപലപിച്ചു. അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഡയരക്ടർ ബോർഡ് അംഗം ബാബു പൂതം പാറ അധ്യക്ഷത വഹിച്ചു.
കല്ലാച്ചി ശാഖയുടെ നേതൃത്വത്തിൽ വ്യാപാരഭവനിൽ നടന്ന പ്രതിഷേധ സംഗമത്തിൽ യൂണിയൻ കൗൺസിലർ ചന്ദ്രൻ കല്ലാച്ചി അധ്യക്ഷത വഹിച്ചു. യൂത്ത് മൂവ്മെൻറ് സെക്രട്ടറി സുകേഷ് കല്ലാച്ചി പ്രസംഗിച്ചു
വേവം ശാഖയിൽ നടന്ന പ്രതിഷേധയോഗം പ്രതിഷേധ മാർച്ചിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു. രാജൻ വേവം അധ്യക്ഷത വഹിച്ചു.
കുറ്റ്യാടി ശാഖയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ യോഗത്തിൽ കൃഷ്ണൻ പൂളത്തറ അധ്യക്ഷത വഹിച്ചു.ശാഖ പ്രസിഡണ്ട് കുമാരൻ ഒന്തത്ത്, സെക്രട്ടി കെ പി ദാസൻ പ്രസംഗിച്ചു. സമുദായ ശക്തി കുറച്ചു കാണരുതെന്ന് അധികൃതർക്ക് മുന്നറിയിപ്പ് നൽകി. മാർച്ച് വൻ വിജയമാക്കും.
Discussion about this post