കൊയിലാണ്ടി: ഫോക്കസ് 2023 മെഗാ ജോബ് ഫെയർ കൊയിലാണ്ടി എസ്എന്‍ഡിപി കോളേജില്‍ നടക്കും. ഡിസംബര്‍ 16 ശനിയാഴ്ച രാവിലെ ഒമ്പതുമണിക്ക് ആരംഭിക്കുന്ന ജോബ് ഫെയര്‍ വൈകുന്നേരം അഞ്ച് മണിയ്ക്ക് അവസാനിക്കും.
ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും കമ്പനികൾ പങ്കെടുക്കുന്ന ഒരു തൊഴിൽമേള കോളേജിൽ നടക്കുന്നത്. എസ്എസ്എൽസി യോഗ്യത മുതൽ ബിരുദബിരുദാനന്തരയോഗ്യതയുള്ളവർക്കും പങ്കെടുക്കാൻ കഴിയുന്ന വിവിധ തൊഴിലവസരങ്ങൾ മേളയിൽ ലഭ്യമാണ്.
ആയിരത്തിലേറെ തൊഴിലവസരങ്ങളും 25 ലേറെ കമ്പനികളുമാണ് തൊഴില്‍മേളയില്‍ ഉദ്യോഗാര്‍ത്ഥികളെ കാത്തിരിക്കുന്നത്. ഉദ്യോഗാർത്ഥികളുടെ താല്പര്യമനുസരിച്ചു എത്ര ഇന്റർവ്യൂകളിലും പങ്കെടുക്കാം. കണ്ണൂർ, മലപ്പുറം, കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലകളിലെ ഉദ്യോഗാർത്ഥികളെ പ്രതീക്ഷിക്കുന്നുവെന്ന് പ്രിൻസിപ്പൽ ഡോ: സി പി സുജേഷ് പറഞ്ഞു
Discussion about this post