പയ്യോളി: ഗവ: സ്കൂളുകൾ രാഷ്ട്രീയ പാർട്ടികൾക്ക് പരിപാടി നടത്താൻ അനുവാദമില്ല എന്ന സർക്കാർ ഉത്തരവ് കാറ്റിൽ പറത്തി പയ്യോളി ഭജനമഠം ഗവ. യുപി സ്കൂളിൽ ഡി വൈ എഫ് ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റിക്കു വേണ്ടി ലാൽ കില പരിപാടിക്ക് വേദി

അനുവദിച്ചതുമായി ബന്ധപ്പെട്ട് പ്രധാനാധ്യാപകനെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് യോഗം നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ടി വിനോദ് എന്നിവർക്ക് പരാതി നൽകി.

തുടർനടപടിക്കായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ സമീപിക്കാനും യോഗം തീരുമാനിച്ചു.
യോഗം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഇ കെ ശീതൾ രാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അക്ഷയ് ബാബു അധ്യക്ഷത വഹിച്ചു, നിധിൻ പൂഴിയിൽ, വി കെ നിഷാദ്, എൻ എം മനോജ് പ്രസംഗിച്ചു.

Discussion about this post