ചേർത്തല: എസ് എൻ ട്രസ്റ്റിന്റെ പുതിയ സാമ്പത്തിക വർഷത്തെ 126,22,06000 രൂപയുടെ ബഡ്ജറ്റിന് വാർഷിക പൊതുയോഗം അംഗീകാരം നൽകി. 2020-21,2021-22 സാമ്പത്തിക വർഷത്തേക്കുള്ള കണക്കുകളും അംഗീകരിച്ചു.
സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് റിപ്പോർട്ടും ബഡ്ജറ്റും അവതരിപ്പിച്ചത്. ചെയർമാൻ ഡോ.എം എൻ സോമൻ അദ്ധ്യക്ഷത വഹിച്ചു. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് മാറ്റിവച്ച രണ്ട് വാർഷിക പൊതുയോഗങ്ങളാണ് ചേർത്തല ശ്രീനാരായണ കോളേജിൽ ഇന്നലെ രണ്ടു സമയങ്ങളിലായി നടത്തിയത്. 68-ാമത് വാർഷിക പൊതുയോഗമാണ് ബഡ്ജറ്റിന് അംഗീകാരം നൽകിയത്.
ശ്രീനാരായണ മെഡിക്കൽ മിഷൻ കമ്മിറ്റിയിലേക്ക് ബോർഡ് അംഗങ്ങളായ 15 പേരെ തിരഞ്ഞെടുത്തു. ചെങ്ങന്നൂർ ആല കോളേജിൽ ബഹുനില കെട്ടിടം നിർമ്മിക്കാനുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനത്തിന് അംഗീകാരം നൽകി.
🟪 ആശുപത്രികളുടെ നവീകരണത്തിനും പ്രവർത്തനങ്ങൾക്കും 45 കോടി
🟪 എയ്ഡഡ് സ്ഥാപനങ്ങളിൽ പുതിയ കെട്ടിടങ്ങൾക്ക് 11 കോടി
🟪 എസ്.എൻ ട്രസ്റ്റിനു കീഴിലെ കെട്ടിടങ്ങളുടെ സംരക്ഷണത്തിന് 13.8 കോടി
🟪 എയ്ഡഡ് കോളേജുകളുടെ പുതിയ കെട്ടിടങ്ങൾക്ക് ആറു കോടി
🟪 സ്വാശ്രയ കോളേജുകളുടെ വികസനത്തിന് അഞ്ച് കോടി
🟪 നാക് അംഗീകാരത്തിനായുള്ള പ്രവർത്തനങ്ങൾക്ക് ഒരു കോടി
🟪 കമ്പ്യൂട്ടറുകളും ലബോറട്ടറി ഉപകരണങ്ങളും വാങ്ങാൻ 1.7കോടി
🟪 സ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി 1.49 കോടി
Discussion about this post