വടകര: ട്രെയിനിൽ പുക പടർന്നത് പരിഭ്രാന്തി പടർത്തി. കണ്ണൂർ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന യശ്വന്തപുരം എക്സ്പ്രസിൽ ആണ് പുകപടർന്നത്. ഇന്ന് വൈകീട്ട് 6.45 ഓടെ ട്രെയിൻ വടകര സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സംഭവം.
കണ്ണൂരിൽനിന്ന് ട്രെയിനിൽ കയറിയ യുവാക്കളായ രണ്ടുപേർ ഫയർ എസ്റ്റിംഗ്യൂഷർ ഉപയോഗിച്ചതാണ് പുകവരാൻ കാരണമായതെന്ന് പറയുന്നു.
ഇത് ഇവരോട് അബദ്ധത്തിൽ തട്ടി പോയതിനാൽ പുക പടർന്നാണെന്നും പറയപ്പെടുന്നു.
യാത്രക്കാർ പരിഭ്രാന്തരായയെങ്കിലും അപകടമല്ലെന്ന് ഉറപ്പായതിനെ തുടർന്ന് യാത്ര തുടരുകയായിരുന്നു. ഫയർ എസ്റ്റിംഗ്യൂഷർ ഉപയോഗിച്ചു എന്ന് പറയുന്ന യുവാക്കളെ ആർപിഎഫ് കസ്റ്റഡിയിൽ എടുത്തു.





































Discussion about this post