മണിയൂർ : കുന്നത്തുകര ശാഖ എസ് കെ എസ് എസ് എഫ് ആസക്തിക്കെതിരെ ആത്മ സമരം എന്ന മുദ്രാവാവാക്യം ഉയർത്തിപ്പിടിച്ച് ‘തക്ദീം 2022’ ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു. കേരളത്തിൽ വ്യാപിച്ച ലഹരിക്കെതിരെയും അതിന് അടിമപ്പെട്ട് പോയവവരെ ഉണർത്താനും, അത്തരം ചതിക്കുഴിയിൽ വിദ്യാർത്ഥികൾ
വീഴാതിരിക്കാനുമുള്ള ഓര്‍മ്മപ്പെടുത്തലായിരുന്നു പരിപാടി. ശമീർ ദാരിമി കൊല്ലം മുഖ്യ പ്രഭാഷണം നടത്തി. മഹല്ല് ഖതീബ് കുഞ്ഞിക്കോയ ഫൈസി, മുഹമ്മദ് കുട്ടി ഫൈസി, മഹല്ല് പ്രസിഡന്റ് കുഞ്ഞിമൊയ്ദീൻ, പോക്കർ ഹാജി, ശംസീർ , ടി കെ സി മൊയ്‌ദീൻ, ടി അമ്മദ്, സുനീർ, ഷാനു, ഹംസ വളപ്പിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Discussion about this post