മണിയൂർ : നട്ടാലേ നേട്ടമുള്ളു എന്ന പ്രമേയത്തിൽ പരിസ്ഥിതി ദിനാചാരണതിന്റെ ഭാഗമായി നടത്തുന്ന ‘ഹരിതാഭം 2022’ എസ് കെ എസ് എസ് എഫ് മണിയൂർ ക്ലസ്റ്റർ കമ്മിറ്റി പതിയാരക്കര കല്ലുള്ളതിൽ ശാഖയിൽ ക്ലസ്റ്റർ തല ഉദ്ഘാടനം നടത്തി. പരിപാടിയിൽ വൃക്ഷ തൈ വിതരണം ചെയ്യുകയും, വൃക്ഷ തൈകൾ നടുകയും ചെയ്‌തു. പരിസ്ഥിതിയെ
കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും നടത്തി. പരിപാടി കല്ലുള്ളതിൽ മഹല്ല് സെക്രട്ടറി എം പി യൂസുഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ കെ സിനാൻ അദ്യക്ഷനായി. ബോധവൽക്കരണ ക്ലാസ്സി ന് ഹാഷിം കുറുന്തോടി നേതൃത്വം നൽകി.
കെ കെ മിബ്സൽ, പി സിനാൻ, വി കെ അജിനാസ്, എം പി ഷമീം, വി കെ ജാസിർ, എം പി ഷംനാസ്, മിൻഹാജ് എന്നിവർ സംസാരിച്ചു. കെ പി സജീർ സ്വാഗതവും യാസിർ കുറുന്തോടി നന്ദിയും പറഞ്ഞു.
Discussion about this post