

കൊയിലാണ്ടി: സിവിൽ ഡിഫൻസ് വളണ്ടിയർമാർക്കുള്ള ആപ്തമിത്ര ആറ് ദിന ജില്ലാതല പരിശീലന പരിപാടിക്ക് കൊയിലാണ്ടി ഫയർസ്റ്റേഷനിൽ നാളെ വ്യാഴാഴ്ച തുടക്കമാവും. രാവിലെ 10 ന് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബുരാജ് ഉദ്ഘാടനം നിർവഹിക്കും.


ഫസ്റ്റ് എയ്ഡ്, ഫയർ ഫൈറ്റിങ്,
പ്രകൃതി ദുരന്ത രക്ഷപ്രവർത്തനം, തുടങ്ങി ദുരന്ത നിവാരണ പ്രവർത്തനത്തിന് പ്രാപ്തരാക്കുന്നതിനായാണ് പരിശീലനം. ആറു ദിവസങ്ങൾ നീളുന്ന പരിശീലന പരിപാടിയിൽ 55 പേരാണ് പങ്കെടുക്കുക.


Discussion about this post