തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് സ്ഥലമേറ്റെടുക്കുന്നതോടെ ഉണ്ടാകുന്ന ബഫർ സോണിൽ ഉടമകൾക്ക് നഷ്ടപരിഹാരം ലഭിക്കില്ലെന്നാണ് കെ റെയില്‍ അധികൃതര്‍ വ്യക്തമാക്കി.ഇവിടങ്ങളിൽ നിർമാണ അനുമതിയും ഉണ്ടാകില്ല. കല്ലിടുന്ന പ്രദേശം മാത്രമാണ് സ്ഥലം ഏറ്റെടുക്കല്‍ പരിധിയില്‍ വരുന്നത്. ഈ സ്ഥലത്തിന് മാത്രമാണ് നഷ്ടപരിഹാരം ലഭിക്കുക. പാതയ്ക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഇരുവശത്തുമായാണ് ബഫര്‍സോണ്‍ മേഖലയുണ്ടാകുക.
സില്‍വര്‍ലൈന്‍ പാത കടന്നുപോകുന്നതിനായി സമതല പ്രദേശത്ത് 15 മീറ്റര്‍ വീതിയിലും കുന്നും മലയും ഉള്ളയിടങ്ങളില്‍ 25 മീറ്റര്‍ വീതിയിലുമാണ് കെ റെയില്‍ സ്ഥലം ഏറ്റെടുക്കുന്നത്. ഇങ്ങനെ ഏറ്റെടുക്കുന്ന സ്ഥലത്തിന് നഷ്ടപരിഹാരം കിട്ടും.
എന്നാല്‍ ഈ ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഇരുവശത്തുമായി പത്ത് മീറ്റര്‍ വീതിയില്‍ ബഫര്‍സോണ്‍ നിശ്ചയിക്കുന്നുണ്ട്. ഈ സ്ഥലത്തിന് ഉടമകള്‍ക്ക് നഷ്ടപരിഹാരം കിട്ടുകയുമില്ല. ബഫര്‍സോണിലെ അഞ്ചു മീറ്ററില്‍ ഒരു നിര്‍മാണ പ്രവര്‍ത്തനങ്ങളും അനുവദിക്കുകയുമില്ല. ബാക്കി അഞ്ചു മീറ്ററില്‍ നിര്‍മാണങ്ങള്‍ക്ക് പ്രത്യേക അനുമതിയും വേണം. ഭാവി വികസനവും സുരക്ഷയും പരിഗണിച്ചുകൊണ്ട് മാത്രമേ ഈ അഞ്ച് മീറ്ററില്‍ നിര്‍മാണത്തിന് അനുമതി നല്‍കുകയുള്ളൂ. ഫലത്തില്‍ ഈ സ്ഥലത്തിന് നഷ്ടപരിഹാരവും കിട്ടുകയില്ല. അതുകൊണ്ട് ഉപയോഗവും ഇല്ലാത്ത സ്ഥിതിയിലാകും.
സ്ഥലം ഏറ്റെടുക്കുന്നവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുമെന്ന് പറഞ്ഞ് സമാധാനിപ്പാക്കാമെങ്കിലും ബഫര്സോണില്പ്പെടുന്നവരുടെ ചോദ്യങ്ങള്‍ക്ക് സിപിഎമ്മും സര്‍ക്കാരും ഉത്തരം കണ്ടെത്തേണ്ടി വരും.
Discussion about this post