തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ഇല്ലാത്ത എന്ത് ബേജാറാണ് കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് യു ഡി എഫ് എം പിമാർക്കുള്ളതെന്ന് മന്ത്രി വി ശിവൻകുട്ടി ചോദിച്ചു. ശശി തരൂർ മാർച്ചിൽ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് യു ഡി എഫ് എം പിമാർ പരിശോധിക്കുന്നത് നല്ലതാണ്. കെ സുധാകരൻ പങ്കെടുക്കാത്തത് പൊലീസിന്റെ തല്ല് പേടിച്ചാണ്.
കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെയോ, ഇന്ധനവില വർദ്ധനവിനെതിരെയോ അല്ല യു ഡി എഫ് എം പിമാർ ഡൽഹിയിൽ മാർച്ച് നടത്തിയത്. മന്ത്രിമാരുടെ വസതികളിൽ കല്ലിടുമെന്ന ഭീഷണി ബി ജെ പിയുടെ രാഷ്ട്രീയ പാപ്പരത്തമാണ്. കേരളത്തിന്റെ വികസനം പിന്നോട്ടടുപ്പിക്കുന്നതിൽ ബി ജെ പിയും കോൺഗ്രസും ഒറ്റക്കെട്ടാണെന്നും ശിവൻകുട്ടി പറഞ്ഞു.
Discussion about this post