കണ്ണൂർ: സി പി ഐ എം ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. കേരളത്തില്‍ നിന്നും എ വിജയരാഘവന്‍ പോളിറ്റ് ബ്യൂറോയിലേക്കും സംസ്ഥാന മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, പി രാജീവ് എന്നിവരെ കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനും ധാരണയായി. സി എസ് സുജാത, പി സതീദേവി എന്നിവരാണ് കമ്മിറ്റിയില്‍ കേരളത്തില്‍ നിന്നുള്ള വനിതാപ്രതിനിധികള്‍. ശനിയാഴ്ച രാത്രി ചേര്‍ന്ന പിബി യോഗത്തിലാണ് ഇക്കാര്യങ്ങൾ ധാരണയായത്.
അതേസമയം, മതേതര പാർട്ടികളുമായി തെരഞ്ഞെടുപ്പ് സഖ്യങ്ങൾക്ക് സിപിഎം തയ്യാറാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ബിജെപിയെ എല്ലാ സംസ്ഥാനങ്ങളിലും ക്ഷീണിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രാദേശിക സഖ്യങ്ങൾക്ക് പാർട്ടി പ്രാമുഖ്യം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post