തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ഭൂമി ഏറ്റെടുക്കലിന് മുന്നോടിയായാണ് സര്‍വെയെന്നും സാമൂഹിക ആഘാത പഠനത്തിന്റെ പേരിൽ നടക്കുന്നത് വെറും പ്രഹസനം മാത്രമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
സാമൂഹിക ആഘാത പഠനത്തിന്റെ ഫലം എന്ത് തന്നെയായാലും പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്ത് വില കൊടുത്തും സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുമെന്നാണ് സർക്കാർ പറയുന്നത്. പിന്നെ എന്തിനാണ് സാമൂഹിക ആഘാത പഠനം നടത്തുന്നത്. സില്‍വര്‍ ലൈന്‍ മുഴുവന്‍ കൃത്രിമമാണെന്നും അദ്ദേഹം ആരോപിച്ചു.
Discussion about this post