തിരുവനന്തപുരം: സംസ്ഥാനത്തിന് നൽകേണ്ട പരിഗണന കേന്ദ്രം നൽകുന്നില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. കേന്ദ്ര സർക്കാർ യാതൊരു വിധത്തിലുള്ള സഹായവും സംസ്ഥാന സർക്കാരിന് ലഭ്യമാക്കുന്നില്ലെന്നും പശ്ചാത്തല സൗകര്യ വികസനത്തിനായി പുതിയ വരുമാന മാർഗം കണ്ടെത്തേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
കിഫ്ബി പോലെ സ്വകാര്യമൂലധനം സ്വരൂപിക്കേണ്ടതും ഉറപ്പാക്കേണ്ടതുമായ സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പ്രസ്താവിച്ചു. നാടിന്‍റെ താത്പര്യം കാത്ത് വിദേശ വായ്പ സ്വീകരിക്കേണ്ടി വരുമെന്നും പരിസ്ഥിതി സൗഹൃദമായ വികസന നയത്തിനാണ് ഊന്നൽ നൽകേണ്ടതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
ജനങ്ങളുമായി യുദ്‍ധത്തിനില്ലെന്നും നന്ദിഗ്രാം സൃഷ്ടിക്കാനാണ് പ്രതിപക്ഷ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫും ബിജെപിയും ഒന്നിച്ചു ചേർന്നാണ് പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും സിൽവർലൈനിനെതിരായ രാഷ്ട്രീയ സമരം രാഷ്ട്രീയമായി തന്നെ നേരിടുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Discussion about this post