ഇടുക്കി: സിൽവർ ലൈനിനെ എതിർത്താൽ കെ സുധാകരന്റെ നെഞ്ചത്ത് കൂടി ട്രെയിൻ ഓടിച്ച് പദ്ധതി നടപ്പാക്കുമെന്ന് സി പി ഐ എം ജില്ല സെക്രട്ടറി സി വി വർഗീസ്. കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ വീണ്ടും വിവാദ പ്രസംഗവുമായി സി വി വർഗീസ്. നെടുങ്കണ്ടത്ത് നടന്ന പാർട്ടി പരിപാടിയിൽ വച്ചായിരുന്നു ഭീഷണി. അതിവേഗ റെയിലിന്റെ കല്ല് പിഴുതെടുക്കാൻ ശ്രമിക്കുന്ന കോൺഗ്രസിനെ രാജ്യത്തെ ജനങ്ങൾ പിഴുതെടുക്കുകയാണ്. കേരളത്തിന്റെ വികസനം തടയുന്നതിനായി ആളുകളെ സംഘടിപ്പിക്കാൻ ബി ജെ പിയും കോൺഗ്രസും ഒത്തു ചേരുന്നുവെന്നും ജില്ലാ സെക്രട്ടറി ആരോപിച്ചു.
സുധാകരന് സി പി എം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നും, ഒരു നികൃഷ്ട ജീവിയെ കൊല്ലാൻ താത്പര്യമില്ലാത്തതുകൊണ്ടു മാത്രമാണെന്നും വർഗീസ് പറഞ്ഞത് ഏറെ വിവാദമായിരുന്നു. സി പി ഐ എമ്മിന്റെ കരുത്തിനെ കുറിച്ച് സുധാകരന് ധാരണയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post