പയ്യോളി: അപകടങ്ങൾ പെരുകുന്നത് തടയുന്നതിനായി നാട്ടുകാരുടെ വക വാഴ നാട്ടി പ്രതിഷേധം. പ്രതിക്ഷേധ സൂചകമായി മാത്രമല്ല, അടുത്ത് വെള്ളക്കെട്ടിൽ കുഴികളുണ്ട്, അപകടം പതിയിരിക്കുന്നുവെന്ന സൈൻ ബോർഡ് കൂടിയാണ് ഈ വാഴ.ദേശീയ പാതയിൽ ഇരിങ്ങൽ പഴയ പോസ്റ്റ് ഓഫീസിന് സമീപത്തായാണ് യുവാക്കളുടെ നേതൃത്വത്തിൽ ‘അടയാള വാഴ’ സ്ഥാപിച്ചത്.

വെള്ളക്കെട്ടിൽ വീണ് അപകടം പതിവായതോടെയാണ് നാട്ടുകാർ ഈയൊരു പ്രതിഷേധത്തിന് മുതിർന്നത്.ഞായറാഴ്ച മാത്രം നാലോളം ഇരുചക്രവാഹനങ്ങളും ഒരു ഗുഡ്സ് ഓട്ടോയുമാണ് ഇവിടെ അപകടത്തിൽ പെട്ടത്.

ദേശീയപാത നിർമാണ പ്രവൃത്തിയുടെ അശാസ്ത്രീയതയാണ് വെള്ളക്കെട്ട് ഉണ്ടാവാനും അപകടങ്ങൾക്ക് കാരണമാവുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.

ഇനിയൊരപകടം ആവർത്തിക്കാതിരിക്കാനാണ് വാഴ നാട്ടി അടയാളം സ്ഥാപിച്ചതെന്ന് നാട്ടുകാർ പറയുന്നു. ടി അരവിന്ദാക്ഷൻ, കെ വി രാജു, കെ സൈനേഷ് എന്നിവർ നേതൃത്വം നൽകി.





































Discussion about this post