പ്രമുഖ നടൻ സിദ്ദിഖിന്‍റെ മകനും നടനുമായ ഷഹീന്‍ സിദ്ദിഖ് വിവാഹിതനാകുന്നു. ഡോക്ടര്‍ അമൃത ദാസ് ആണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ഷഹീന്‍ തന്നെയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കഴിഞ്ഞ ഫെബ്രുവരി 22നായിരുന്നു ചടങ്ങ് നടന്നത്.
മോതിരം അണിയിക്കുന്നതിന്‍റെയും അതിന് ശേഷമുള്ള ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങളും ഇതിനകം വൈറലായി മാറിക്കഴിഞ്ഞു. മമ്മൂട്ടി ചിത്രം പത്തേമാരിയിലൂടെയാണ് ഷഹീന്‍ അഭിനയ രംഗത്തെത്തുന്നത്.
Discussion about this post