പുതുപ്പണം: സിദ്ധാന്തപുരം റെസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മയക്കുമരുന്ന് – ലഹരി വിരുദ്ധ ബോധവൽക്കരണ പ്രഭാഷണവും മാജിക് ഷോയും സംഘടിപ്പിച്ചു. എടച്ചേരി പോലീസ് സ്റ്റേഷൻ എ എസ് ഐ സുനിൽ കുമാർ ലഹരി വിരുദ്ധ പ്രഭാഷണം നടത്തി.

വർധിച്ചുവരുന്ന ലഹരി ഉപഭോഗത്തിന് തടയിടാൻ റെസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മകൾക്കും ബോധവൽക്കരണങ്ങൾക്കും, നിരന്തര ജാഗ്രതയ്ക്കും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് സുനിൽ രാജ് അധ്യക്ഷത വഹിച്ചു.

തുടർന്ന് പ്രശസ്ത മാന്ത്രികൻ രാജീവ് മേമുണ്ട ലഹരി വിരുദ്ധ മാജിക് ഷോ അവതരിപ്പിച്ചു.
ചടങ്ങിൽ റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി വി കെ ഹരിദാസ് സ്വാഗതവും അനൂപ് കുമാർ നന്ദിയും പറഞ്ഞു.

Discussion about this post