വടകര : ഷുഹൈബ് രക്ത സാക്ഷി ദിനത്തിൽ യൂത്ത് കോൺഗ്രസ് ചോറോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൈനാട്ടിയിൽ ഷുഹൈബ് അനുസ്മരണവും ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.
യൂത്ത് കോൺഗ്രസ് വടകര നിയോജക മണ്ഡലം പ്രസിഡന്റ് നിജിൻ മാസ്റ്റർ അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കാർത്തിക് ചോറോട് അധ്യക്ഷത വഹിച്ചു.
അജ്നാസ് താഴത്ത്, ജിബിൻ രാജ്, ഷിജു പുഞ്ചിരിമിൽ, സഫാദ്, ടി എം വിനോദൻ, രജിത് മാലോൽ, വല്ലീഷ് കുമാർ പങ്കെടുത്തു.
Discussion about this post