പയ്യോളി: മുൻസിപ്പാലിറ്റിയിലെ ഇരിങ്ങൽ വില്ലേജ് ഓഫീസിൽ ഒന്നര വർഷത്തിലധികമായി വില്ലേജ് അസിസ്റ്റൻ്റ് തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഇതു കാരണം റീസർവ്വേ, നാഷണൽ ഹൈവേ അക്വിസിഷൻ,
തീരദേശ ഹൈവേ തുടങ്ങിയ ആവശ്യങ്ങൾക്കു വേണ്ടിയുള്ള രേഖകൾ ലഭിക്കുന്നതിനുവേണ്ടി മാസങ്ങളായി ഓഫീസിൽ കയറിയിറങ്ങേണ്ട ഗതികേടിലാണ് ജനങ്ങളെന്ന് വില്ലേജ് ജനകീയ സമിതി ആരോപിച്ചു.
മതിയായ ജീവനക്കാരുടെ അഭാവം മൂലം വീർപ്പുമുട്ടുന്ന ഇരിങ്ങൽ വില്ലേജ് ഓഫീസിൽ ആവശ്യമായ സ്റ്റാഫിനെ നിയമിച്ച് പരിഹാരം കാണണമെന്ന് വില്ലേജ് ജനകീയ സമിതി അധികൃതരോട് ആവശ്യപ്പെട്ടു.
പയ്യോളി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ടി വിനോദ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ പുത്തുക്കാട്ട് രാമകൃഷ്ണൻ, കെ ശശിധരൻ, പി കുഞ്ഞാമു, ഇ പി മൂസ പ്രസംഗിച്ചു.
Discussion about this post