പയ്യോളി: പ്രശസ്ത ചിത്രകാരനും ശില്പിയുമായ ഇവി ശിവജി അയനിക്കാട് കരവിരുതിൽ പൂർത്തീകരിച്ച നാട്യാചാര്യൻ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ പൂർണകായ പ്രതിമ, ഗുരുവിൻ്റെ ശിഷ്യ പ്രമുഖരിൽ ഒരാളും നർത്തകനും എഴുത്തുകാരനുമായ ഇ വി ദാമു നർത്തനയ്ക്ക് സമർപ്പിച്ചു. ഇനി പ്രതിമ സ്ഥാപന കമ്മിറ്റിക്ക് കൈമാറും.
ഭാരതീയ ശാസ്ത്രീയ നൃത്തരംഗത്തെ ഇതിഹാസമായിരുന്ന ഗുരു ചേമഞ്ചേരി ഓർമയായിട്ട് ഒരു വർഷം പൂർത്തീകരിക്കുന്ന വേളയിൽ ചേലിയ കഥകളി വിദ്യാലയത്തിൽ സ്ഥാപിക്കുന്നതിനായി ഗുരുവിൻ്റെ ശിഷ്യൻ ശിവജി അയനിക്കാട് ആണ് സൗജന്യമായി പൂർണകായ പ്രതിമ നിർമിച്ച് നൽകുന്നത്.
സിമൻ്റ് മാധ്യമമായി ഉപയോഗിച്ച് ആണ് നിർമാണം പൂർത്തീകരിച്ചത്. 300 കിലോഗ്രാം ഭാരമുള്ള പ്രതിമ, ഗുരു പത്മശ്രീ അവാർഡ് സ്വീകരിക്കുമ്പോൾ ധരിച്ച വസ്ത്രത്തെയാണ് പകർത്തിയത്. നിഷ്കളങ്കമായ പുഞ്ചിരി വിരിയുന്ന വദനത്തോടെ ആരേയും ഹഠാദാകർഷിക്കുന്ന പൂർണകായ പ്രതിമ ജീവസ്സുറ്റതാണ്.




Discussion about this post