ജമ്മു കശ്മീർ : രാഹുലിനെ കുറിച്ച് തെറ്റായ ധാരണയാണ് ബി ജെ പി പ്രചരിപ്പിക്കുന്നതെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. 2024ൽ ഒരു മൂന്നാം മുന്നണിയും വിജയിക്കില്ല, രാഹുൽ ഗാന്ധി എന്തുകൊണ്ടും പ്രധാനമന്ത്രിയാകാൻ യോഗ്യനാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ഭാരത് ജോഡോ യാത്ര
അദ്ദേഹത്തെക്കുറിച്ചുള്ള അവരുടെ എല്ലാ മിഥ്യാധാരണകളും പൊളിച്ചെഴുതിയെന്നും കശ്മീരിലേക്ക് പ്രവേശിപ്പിച്ച ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുൽ ഗാന്ധിക്കൊപ്പം 13 കി.മീ യാത്ര ചെയ്ത റാവത്ത് പറഞ്ഞു.താൻ പ്രധാനമന്ത്രിയാകാൻ തയ്യാറല്ലെന്ന് രാഹുൽ തന്നെ പറയാറുണ്ടെങ്കിലും ആളുകൾ അദ്ദേഹത്തെ ഉന്നത പദവിയിൽ കാണാൻ ആഗ്രഹിക്കുമ്പോൾ, അദ്ദേഹത്തിന് മറ്റ് മാർഗമൊന്നുമില്ലെന്നും റാവത്ത് ചൂണ്ടിക്കാട്ടി.
Discussion about this post