കൊയിലാണ്ടി: പാൻ ഇന്ത്യ കബഡി ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡലും, ദേശീയ തലത്തിൽ വെള്ളി മെഡലും കരസ്ഥമാക്കിയ ശിൽക്കാബാലനെ എ കെ ജി സ്പോർട്സ് സെൻ്റെർ അനുമോദിച്ചു. എ കെ ജി സെൻ്ററിൻ്റെ ആദ്യകാല പ്രവർത്തകൻ പന്തലായനി ചെറിയാല
മീത്തൽ ബാലൻ്റെയും, ഗീതയുടെയും മകളും, കൊരയങ്ങാട് തെരുവിലെ തിരുമുമ്പിൽ അമിത്തിൻ്റെ ഭാര്യയുമാണ്. കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് മെമ്മോൻ്റൊ സമ്മാനിച്ചു. യു.കെ.ചന്ദ്രൻ ,സി കെ മനോജ്, ടി വി ദാമോദരൻ, പി കെ ഭരതൻ, എൻ കെ രവീന്ദ്രൻ, ജോഷി, എസ് തേജ ചന്ദ്രൻ ,എന്നിവർ പ്രസംഗിച്ചു.
Discussion about this post