ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയുള്ള മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വിജയത്തിന് പിന്നാലെ അഭിനന്ദനവുമായി ശശി തരൂര്‍ എംപി. പ്രസിഡന്റായിരിക്കുക എന്നത് ഒരു വലിയ ബഹുമതിയും വലിയ ഉത്തരവാദിത്തവുമാണെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു.
ഖാര്‍ഗെ ജിയുടെ ദൗത്യത്തില്‍ എല്ലാ വിധ ആശംസകളും നേരുന്നുവെന്ന് തരൂര്‍ പ്രതികരിച്ചു. ആയിരത്തിലധികം സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിച്ചതും ഇന്ത്യയിലുടനീളമുള്ള കോണ്‍ഗ്രസിന്റെ അഭ്യുദയകാംക്ഷികളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും വഹിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും തരൂര്‍ ട്വീറ്റില്‍ പറഞ്ഞു.
Discussion about this post