പാലക്കാട്∙ മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷർ ശരണ്യയുടെ മരണവുമായി ബന്ധപ്പെട്ട ആരോപണത്തിൽ വിശദീകരണവുമായി ബിജെപി ജില്ലാ നേതൃത്വം. ശരണ്യയുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്ന പ്രജീവ് എന്നയാൾ ബിജെപിയുടെ ബൂത്ത്പ്രസിഡന്റ് ആണെന്നുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ജില്ലാ അധ്യക്ഷൻ കെ.എം.ഹരിദാസ് പറഞ്ഞു. ഇയാൾക്കു പാർട്ടിയുടെ ഒരു ചുമതലയും ഇല്ല. മാത്രമല്ല റെയിൽവേ ജീവനക്കാരനായ പ്രജീവ്, റെയിൽവേ യൂണിയൻ ഭാരവാഹിയാണ് എന്നാണ് മനസ്സിലാക്കുന്നതെന്നും ഹരിദാസ് പറഞ്ഞു.
ബിജെപി പ്രവർത്തകൻ പ്രജീവ് കാരണമാണ് ജീവനൊടുക്കുന്നതെന്നാണ് ശരണ്യ ആത്മഹത്യാകുറിപ്പിൽ പറയുന്നത്. പ്രജീവ് തന്നെ ഉപയോഗപ്പെടുത്തിയെന്നും കുറ്റക്കാരി ആക്കിയെന്നും ഇതാണ് ജീവനൊടുക്കാൻ കാരണമെന്നും ശരണ്യ ആത്മഹത്യാ കുറിപ്പിൽ എഴുതിവച്ചിട്ടുണ്ട്. പ്രജീവ് തന്നെ ഉപയോഗപ്പെടുത്തിയെന്നും കുറ്റക്കാരി ആക്കിയെന്നും ഇതാണ് ജീവനൊടുക്കാൻ കാരണമെന്നും ശരണ്യ ആത്മഹത്യാ കുറിപ്പിൽ എഴുതിവച്ചിട്ടുണ്ട്.
പ്രജീവിന് പല സ്ത്രീകളുമായും ബന്ധമുണ്ടെന്നും വിവരങ്ങൾ തന്റെ ഫോണിലുണ്ടെന്നും ശരണ്യ പറയുന്നു. അഞ്ച് പേജുള്ള ആത്മഹത്യാ കുറിപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് 4നാണ് സിഎൻ പുരം നടുവക്കാട്ടുപാളയത്ത് രമേഷിന്റെ ഭാര്യ ശരണ്യ (27)യെ മാട്ടുമന്തയിലെ വാടക വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. പാലക്കാട് നോർത്ത് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
Discussion about this post