ബാങ്കോക്ക്: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിൻ്റെ മരണത്തിൽ തായ്‌ലന്‍ഡ് പൊലീസ് അന്വേഷണം ആരംഭിച്ചു. മരിക്കുന്നതിന് മുൻപ് വോണിനൊപ്പമുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കളെയാണ് ചോദ്യം ചെയ്യുക. ഓസ്ട്രേലിയന്‍ എംബസി പ്രതിനിധികളും സ്റ്റേഷനിലെത്തിയിട്ടുണ്ട്.
ഷെയ്ൻ വോണും കൂട്ടരും തായ്‌ലൻഡിൽ എത്തിയത് തടി കുറക്കാൻ. നിലവില്‍ സംശയിക്കത്തക്കതായി ഒന്നുമില്ലെന്ന് തായ് പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വോണിൻ്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട് മോറിസൻ പറഞ്ഞു. കൂടാതെ എംസിജി സ്റ്റേഡിയത്തിലെ ഗാലറിക്ക് ഷെയ്ന്‍ വോണിന്റെ പേര് നല്‍കാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനിച്ചു.
Discussion about this post