തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ കെ.എസ്.ശബരിനാഥന്‍റെ അറസ്റ്റിന് പിന്നാലെ വലിയതുറ പോലീസ് സ്റ്റേഷന് മുന്നിൽ സംഘർഷം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയായിരുന്നു. പോലീസുമായി വലിയ രീതിയിൽ വാക്കുതർക്കമുണ്ടാകുകയും ചെയ്തു.പ്രവർത്തകർ റോഡ് ഉപരോധിക്കുകയും ചെയ്തു.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ശബരിനാഥനെ ഉടൻതന്നെ ജില്ലാ കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ട്.അതേസമയം, ശബരിനാഥന്‍റെ അറസ്റ്റിനെതിരേ ഷാഫി പറമ്പിൽ രംഗത്തെത്തി. കേരളത്തിന്‍റെ മുഖ്യമന്ത്രി ഒരു ഭീരുവാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെ പ്രതിഷേധങ്ങളെ തടയിടാൻ ശ്രമിക്കുന്ന ഏകാധിപതിയായി പിണറായി മാറിയിരിക്കുന്നുവെന്ന് ഷാഫി വിമർശിച്ചു.
പോലീസ് സിപിഎമ്മിന്‍റെ പോഷക സംഘടനയാണോയെന്ന് ചോദിച്ച ഷാഫി ഇനി മുതൽ ഡിജിപി സ്ഥാനത്തും മറ്റ് ഉന്നത സ്ഥാനത്തും പാർട്ടിക്കാരെയും ഡിവൈഎഫ്ഐ നേതാക്കളെയും വച്ചാൽ മതിയെന്നും പരിഹസിച്ചു.
Discussion about this post