
പയ്യോളി: പിന്നോക്ക വിദ്യാർഥികളുടെ സ്കോളർഷിപ്പ് നിർത്തലാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എസ് എഫ് ഐ പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം സരോദ് ചങ്ങാടത്ത് മാർച്ച് ഉദ്ഘാടനം ചെയ്തു.

അഭയ് മുചുകുന്ന്, സാരംഗ് പയ്യോളി, ജി കെ ദിൽജിത്ത്, അവന്തിക സുധാകർ, ശ്രുതി, അശ്വനി പ്രസംഗിച്ചു.
ഏരിയ സെക്രട്ടറി നിഹാൽ സ്വാഗതവും വിവേക് നന്ദിയും പറഞ്ഞു.



Discussion about this post