ഇടുക്കി: കട്ടപ്പന ഗവണ്മെന്‍റ് കോളെജിലും കെ എസ് യു പ്രവർത്തകരെ എസ് എഫ് ഐ ക്കാർ മർദിച്ചതായി പരാതി. കോളെജ് തെരെഞ്ഞെടുപ്പിനിടെയാണ് സംഘർഷം നടന്നത്.
കെ എസ് യുവിന്‍റെ ചെയർമാൻ സ്ഥാനാർഥി ബാസിൽ, കൗണ്ടിങ് ഏജന്റ് ഗായത്രി എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇരുവരും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ കോളജ് തെരഞ്ഞെടുപ്പിന് ഇടയിൽ ആയിരുന്നു മർദ്ദനം. തെരെഞ്ഞെടുപ്പിൽ എസ് എഫ് ഐ ആണ് വിജയിച്ചത് ഇതുമായി ബന്ധപ്പെട്ടാണ് അക്രമം നടന്നത്.
Discussion about this post