പയ്യോളി: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ ബസ് ഡ്രൈവർ അറസ്റ്റിലായി. മേപ്പയ്യൂർ കരുവുണ്ടാട്ട് കിഴക്കയിൽ പ്രബിലാഷ് (38) നെയാണ് പയ്യോളി പോലീസ് അറസ്റ്റ് ചെയ്തത്.
വടകര- പയ്യോളി -പേരാമ്പ്ര റൂട്ടിൽ സർവീസ് നടത്തുന്ന ഹരേ റാം ബസ് ഡ്രൈവറാണ് പ്രതി. ബസ്സിൽ വെച്ച് പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികാതിക്രമത്തിന് വിധേയമാക്കുകയായിരുന്നു എന്നാണ് കേസ്.
ഇന്നലെ വൈകീട്ട് പയ്യോളി ബസ് സ്റ്റാൻ്റിൽ വെച്ചാണ് ഇയാൾ പോലീസ് കസ്റ്റഡിയിലായത്. ഇന്ന് രാവിലെ 10.30 യോടെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് അന്വേഷണോദ്യോഗസ്ഥൻ ‘പയ്യോളി വാർത്തകളോ’ട് പറഞ്ഞു.
Discussion about this post