
കൊയിലാണ്ടി: പന്ത്രണ്ടു വയസുകാരനെ പീഡിപ്പിച്ച പള്ളിമുക്രിക്ക് തടവും പിഴയും. ഉണ്ണികുളം സ്വദേശി എം എം പറമ്പ് വിളഞ്ഞിപിലാൻ വീട്ടിൽ വി പി ഉസ്താദ് എന്ന വി പി അബൂബക്കറി (53) നെതിരെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ടി പി അനിൽ ശിക്ഷ വിധിച്ചത്. പതിനഞ്ചു വർഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്.

2019 ൽ ആണ് കേസ് ആസ്പദമായ സംഭവം നടന്നത് പ്രതി മുക്രി ആയി ജോലി ചെയ്തിരുന്ന പള്ളിയിൽ നടക്കുന്ന മതപഠന ക്ലാസിൽ രാത്രി താമസിച്ചു പഠിച്ചിരുന്ന കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിക്കുക ആയിരുന്നു. കുട്ടി പിന്നീട് സ്ഥാപനത്തിൽ വന്ന ചൈൽഡ് ലൈൻ പ്രവർത്തകരോട് പീഡന വിവരം വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
കൊയിലാണ്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസ് സർക്കിൾ ഇൻസ്പെക്ടർ കെ ഉണ്ണികൃഷ്ണൻ ആണ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി ജെതിൻ ഹാജരായി.

Discussion about this post