കോഴിക്കോട് സിപിഐ വനിതാ നേതാവിന്റെ പരാതിയില്‍ സിപിഐഎം നേതാവിനെതിരെ കേസെടുത്ത് പൊലീസ്. കോഴിക്കോട് ചെറുവണ്ണൂര്‍ പഞ്ചായത്ത് അംഗം കെ പി ബിജുവിനെതിരെയാണ് പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് മേപ്പയ്യൂര്‍ പൊലീസ് കേസെടുത്തത്.
പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍വച്ച് പരാതിക്കാരിയെ കടന്നുപിടിച്ചെന്നാണ് പരാതി. ബിജുവിനെതിരെ സിപിഐയുടെ പേരില്‍ കഴിഞ്ഞ ദിവസം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗം കൂടിയാണ് ആരോപണ വിധേയനാണ് കെ പി ബിജു.
Discussion about this post