മലപ്പുറം: 15 വയസുള്ള സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകന് അറസ്റ്റില്‍. മമ്പാട് മേപ്പാടം സ്വദേശി കുപ്പനത്ത് അബ്ദുള്‍ സലാമിനെയാണ് (57) നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
അധ്യാപകന് പല തവണ പീഡിപ്പിച്ചെന്നാണ് പോലീസിന് നൽകിയ പരാതിയിൽ വിദ്യാര്‍ത്ഥിനി പറയുന്നത്. ചൈല്‍ഡ് ലൈന്‍ മുഖേനയാണ് പീഡന വിവരം പുറത്തറിയുന്നത്. വേറെയും കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്. നിലവില്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Discussion about this post