ഇടുക്കി: വണ്ടൻമേട്ടിൽ പീഡനത്തിനിരയായ എട്ടുവയസുകാരി കുളത്തിൽ മുങ്ങിമരിച്ചു. മാതാപിതാക്കൾ ജോലി നോക്കിയിരുന്ന തോട്ടത്തിലെ കുളത്തിൽ വീണുമരിക്കുകയായിരുന്നു. സംഭവത്തിൽ അസ്വാഭാവികത ഇല്ലെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞയാഴ്ച മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്ത് ഇവരുടെ രണ്ട് മക്കളും പീഡനത്തിനിരയായി എന്ന് പൊലീസിന് പരാതി ലഭിച്ചിരുന്നു. തുടർന്ന് സംഭവുമായി ബന്ധപ്പെട്ട് കുമളി സ്വദേശി വിജയൻ അറസ്റ്റിലാവുകയും ചെയ്തു. സംഭവത്തിന് ശേഷം മക്കളെയും കൂട്ടിയാണ് മാതാപിതാക്കൾ ജോലിക്ക് പോയിരുന്നത്.
തോട്ടത്തിൽ സമപ്രായക്കാരായ കുട്ടികളോടൊത്ത് കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
Discussion about this post