കൊയിലാണ്ടി: ചെറിയമങ്ങാട് ജ്ഞാനോദയം ആർട്സ് ഏൻ്റ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച സെവൻസ് ടൂർണ്ണമെൻ്റിൽ ജ്ഞാനോദയം ജേതാക്കളായി. എഫ് സി വിരുന്നുകണ്ടിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് ജ്ഞാനോദയം ജേതാക്കളായത്.

ചെറിയമങ്ങാട് കോട്ടയിൽ ഭഗവതി ക്ഷേത്ര ഗ്രൗണ്ടിൽ പൂഴിമണലിൽ 10 ദിവസങ്ങളിലായി നടത്തിയ ടൂർണ്ണമെൻ്റ് മത്സരദിനങ്ങളിൽ സ്ത്രീകളടക്കം തിങ്ങിനിറഞ്ഞ കാണികളുടെ ആരവങ്ങളാൽ സജീവമായിരുന്നു.

മുൻ കാല കളിക്കാരനായ എൽ എസ് ഋഷിദാസ് സമ്മാനദാനം നിർവ്വഹിച്ചു. പി കെ ഷിജു അധ്യക്ഷത വഹിച്ചു. ടി പി നിബിൻ, പി പി സജീവൻ, ചന്ദ്രൻ വെള്ളയിൽ, ക്ഷേത്രത്തിലെ വിവിധ കമ്മിറ്റി ഭാരവാഹികളായ വി പി ശ്രീധരൻ, സി എം അച്ചുതൻ, വി വി മാധവൻ, സി എം ജയശീലൻ പ്രസംഗിച്ചു.
Discussion about this post