നെടുമ്പാശേരി: പാസ്പോർട്ടിൽ കൃത്രിമം കാണിച്ച് കൊച്ചി വിമാനത്താവളം വഴി വിദേശത്തേക്കു പോകാൻ ശ്രമിച്ച തമിഴ്നാട്ടുകാരികളായ ഏഴു സ്ത്രീകളെ എയർപോർട്ട് എമിഗ്രേഷൻ വിഭാഗം പിടികൂടി. ദുബായ് വഴി കുവൈറ്റിലേക്കു പോകാനാണ് ഇവർ എയർപോർട്ടിൽ എത്തിയത്.
പാസ്പോർട്ടിന്റെ ഏതാനും പേജുകൾ കീറിമാറ്റി കൃത്രിമമായി ഉണ്ടാക്കിയ പേജുകൾ വെക്കുകയായിരുന്നു. ദുർഗ മാധവൻ, ഫാത്തിമ സൈദ്, കാമാക്ഷി വെങ്കിടേശ്വരൻ, ജയകൃഷ്ണ പാർവതി, കാളിയമ്മാൾ ഹരികൃഷ്ണ, കാളി അമ്മാൾ ഗോവിന്ദരാജ്, ഹംസി സമ്പത്ത് എന്നിവരാണ് പിടിയിലായത്. ഇവരെ നെടുമ്പാശേരി പോലീസിന് കൈമാറി. ഇന്ന് കോടതിയിൽ ഹാജരാക്കും.
Discussion about this post